Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷ്യക്ഷാമം: ഉത്തരകൊറിയയിൽ ഒരു കിലോ പഴത്തിന് 3335 രൂപ!

ഭക്ഷ്യക്ഷാമം: ഉത്തരകൊറിയയിൽ ഒരു കിലോ പഴത്തിന് 3335 രൂപ!
, ഞായര്‍, 20 ജൂണ്‍ 2021 (14:54 IST)
ഉത്തര കൊറിയയിൽ വൻ ഭക്ഷ്യക്ഷാമമെന്ന് റിപ്പോർട്ട്. രാജ്യത്ത് അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയരുകയാണ്. രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി വാര്‍ത്താഏജൻസിയായ കെ‌സിഎൻഎ അറിയിച്ചു.
 
കഴിഞ്ഞവർഷം ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്ത് വലിയ കൃഷി നാശം ഉണ്ടാവുകയും ഉത്‌പാദനം പാടെ ഇല്ലാതാവുകയും ചെയ്‌തിരുന്നു. കടുത്ത ക്ഷാമം നേരിടുന്നതിനുള്ള കാരണം ഇതാണെന്ന് കിം പറഞ്ഞു.
 
ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് (ഏകദേശം 3,335 രൂപ). ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളറും (5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിക്ക് 100(7,414 രൂപയോളം) ആണ് വില. വളം നിർമ്മിക്കാനായി കർഷകരോട് പ്രറ്റിദിനം 2 ലിറ്റർ മൂത്രം വീതം നൽകാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയർ ആക്രമണം, 8 ആൻഡ്രോയി‌ഡ് ആപ്പുകൾ നീക്കാൻ നിർദേശം