Publish Date: Mon, 14 Mar 2022 (11:53 IST)
Updated Date: Mon, 14 Mar 2022 (11:55 IST)
അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും അതേസമയം ഭാര്യ മിഷേല്‍ ഒബാമയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. വേഗം സുഖംപ്രാപിക്കട്ടെയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒബാമയെ ആശംസിച്ചു.