Webdunia - Bharat's app for daily news and videos

Install App

എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ, യുഎസിൽ ബാരൽ വില പൂജ്യത്തിനും താഴെ

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2020 (07:39 IST)
കൊവിഡ് 19 വ്യാപനത്തെ തുടർന്ന് എണ്ണവില ചരിത്രത്തത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ വിപണിയിൽ എണ്ണവില ബാരലിന് പൂജ്യത്തിനും താഴെയാണ് വില.യു.എസ്. ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന്-6.75 ഡോളറായി.കൊവിഡ് 19നെ തുടർന്ന് എണ്ണയുടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും എണ്ണ സംഭരണം രാജ്യത്ത് പരിധി വിട്ടതുംഎണ്ണ ഉത്‌പാദനത്തിൽ കുറവുണ്ടാകാത്തതുമാണ് ഇടിവ് സംഭവിക്കാനുള്ള കാരണം.ക്രൂഡ് ഓയിൽ -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്. 
 
ചരിത്രത്തിൽ ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നേരത്തെ എണ്ണ ഉത്‌പാദന രാഷ്ട്രങ്ങൾ പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചുനിർത്താനായില്ല.പശ്ചിമേഷ്യയിലും എണ്ണക്ക് ആവശ്യക്കാരില്ലാതെയായതോടെ എണ്ണ വലിയ പ്രതിസന്ധിയിലാണ്.ഇന്ധന വിലത്തകര്‍ച്ച എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments