Select Your Language

Notifications

webdunia
webdunia
webdunia
webdunia

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇഷാഖ് ദാറിന്റെ പ്രതികരണം.

Pakistan Deputy PM Pahalgam statement

അഭിറാം മനോഹർ

, വെള്ളി, 25 ഏപ്രില്‍ 2025 (14:23 IST)
പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍. ആക്രമണത്തെ പാകിസ്ഥാന്‍ അപലപിക്കുകയും തീവ്രവാദ സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നതായുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ വിവാദപരമായ പ്രതികരണം.
 
ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇഷാഖ് ദാറിന്റെ പ്രതികരണം.ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണങ്ങള്‍ നടത്തിയവര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ആയിരിക്കാം. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടിക്കും. ഇഷാഖ് ദാര്‍ പറഞ്ഞു.
 
 ഇതിനിടെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 2 ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും വന്നവരാണെന്ന് ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു. ഹാഷിം മുസ, അലി ഭായ് എന്നിവര്‍ 2 വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതെന്ന് പോലീസ് കണ്ടെത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Neeraj Chopra: രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര