പാക് എയർലൈൻസ് യാത്രാ വിമാനം ലാൻഡിങ്ങിന് തൊട്ട് മുൻപ് കറാച്ചിയിൽ തകർന്നു വീണു

വെള്ളി, 22 മെയ് 2020 (16:32 IST)
കറാച്ചി: പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് A320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീണു. വിമാനത്തിൽ 99 യാത്രക്കാരും മറ്റ് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
 
ലാഹോറിൽ നിന്നും കറാച്ചിയിലേക്ക് പോയ പികെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്. വിമാനം തകർന്ന് വീണതിനെ തുടർന്ന് കോളനിയിലെ എട്ട് വീടുകൾ തകർന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉംപുൻ ചുഴലിക്കാറ്റ്: ബംഗാളിന് 1000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി