Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ വാദങ്ങളാണ് ശരി; ആഗോള ഭീകരന്‍ സയീദിനെ സ്വതന്ത്രനാക്കാൻ പാക് കോടതി ഉത്തരവ്

ഇന്ത്യയുടെ വാദങ്ങളാണ് ശരി; ആഗോള ഭീകരന്‍ സയീദിനെ സ്വതന്ത്രനാക്കാൻ പാക് കോടതി ഉത്തരവ്

ഇന്ത്യയുടെ വാദങ്ങളാണ് ശരി; ആഗോള ഭീകരന്‍ സയീദിനെ സ്വതന്ത്രനാക്കാൻ പാക് കോടതി ഉത്തരവ്
ലാഹോര്‍ , ബുധന്‍, 22 നവം‌ബര്‍ 2017 (19:19 IST)
ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്നും  മോചിപ്പിക്കാൻ പാകിസ്ഥാൻ കോടതി ഉത്തരവിട്ടു. സയീദിന്റെ വീട്ടുതടങ്കില്‍ മൂന്ന് മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പാക് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സയീദിനെ വിട്ടയക്കാന്‍ പാക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യൽ റിവ്യൂ ബോർഡ് ഉത്തരവിട്ടത്.

വീട്ടുതടങ്കൽ നീട്ടണമെന്ന അപേക്ഷ ഇന്ന് കോടതിയില്‍ സമർപ്പിച്ചെങ്കിലും വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതോടെ പത്ത് മാസത്തോളം നീണ്ട വീട്ടുതടങ്കൽ പൂർത്തിയാക്കി സയീദ് ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.

അമേരിക്ക ആഗോള ഭീകരന്മാരുടെ പട്ടികയിൽ പെടുത്തിയ സയീദ് മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ അറസ്റ്റിലായ സയീദ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്. ക​ഴി​ഞ്ഞ മാ​സം പാ​ക് ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​യ​ലം സ​യീദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടിയിരുന്നു.

ജമാത് ഉദ്‌ദവ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സയീദിനെ വീട്ടുതടങ്കിലിലാക്കിയത്. മുംബൈ ആക്രമണത്തിലുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടര്‍ന്ന് ഇയാളുടെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഭീകരവാദത്തിനെതിരെ രാജ്യാന്തര വേദികളില്‍ പ്രസംഗിക്കുന്ന പാകിസ്ഥാന് കടുത്ത തിരിച്ചടിയാകും സയീദിനെ വിട്ടയക്കാനുള്ള തീരുമാനം. ഭീകരതയ്‌ക്കെതിരെയുള്ള പാക് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ അമേരിക്ക പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് സയീദിനെ പാക് കോടതി സ്വതന്ത്രനാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പത്‌മാവതി’​ക്കു ര​ക്ഷ​യി​ല്ല; മോദിയുടെ നാട്ടില്‍ ചിത്രത്തിന് നിരോധനം