എന്താണ് പറയുന്നത്?, പാകിസ്ഥാന് ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ല, ഇന്ത്യൻ കരസേനാ മേധാവിയുടെ റിപ്പോർട്ട് തള്ളി പാക് മന്ത്രി
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍. പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തലുകള്‍ നിഷേധിച്ചത്. ഒരു പാകിസ്ഥാന്‍ വിമാനത്തെയും ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യയ്ക്കാണ് നാശനഷ്ടങ്ങള്‍ കൂടുതലെന്നും എക്‌സ് പോസ്റ്റിലൂടെയാണ് പാക് പ്രതിരോധമന്ത്രി പറഞ്ഞത്.
യുദ്ധങ്ങള്‍ ജയിക്കുന്നത് കെട്ടുകഥകളിലൂടെയല്ല, പ്രൊഫഷണല്‍ കഴിവിലൂടെയാണ്. പാകിസ്ഥാന്റെ ഒരു വിമാനം പോലും ഇന്ത്യ വീഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ 6 ജെറ്റുകള്‍, എസ് 400 വ്യോമപ്രതിരോധ സംവിധാനം, ആളില്ലാ വിമാനങ്ങള്‍ എന്നിവ പാകിസ്ഥാന്‍ നശിപ്പിച്ചു. നിരവധി വ്യോമതാവളങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി. പാക് മന്ത്രി അവകാശപ്പെട്ടു. സംഘര്‍ഷം കഴിഞ്ഞ് 3 മാസം പൊട്ടിട്ട ശേഷമാണ് അവകാശവാദങ്ങളുമായി ഇരുരാജ്യങ്ങളും രംഗത്ത് വന്നിരിക്കുന്നത്.ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ 5 യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും വെടിവെച്ചിട്ടെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്ങ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.