പാക്കിസ്ഥാന്‍ ആണവ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍
സിഐഎ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ കിരിയാക്കോ അവകാശപ്പെട്ടത്.
പാക്കിസ്ഥാന്‍ ആണവ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയതായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കോടിക്കണക്കിന് ഡോളര്‍ നല്‍കിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് ആണ് ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കിയതെന്നാണ് സിഐഎ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ കിരിയാക്കോ അവകാശപ്പെട്ടത്.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണെന്നും ഇദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാരുമായി അമേരിക്കക്ക് ബന്ധം വളരെ മികച്ചതായിരുന്നു. ആ സമയത്ത് ജനറല്‍ പര്‍വേസ് മുഷാറഫ് ആയിരുന്നു ഭരണാധികാരി. സ്വേഛാദിപധികളുമായി പ്രവര്‍ത്തിക്കാന്‍ അമേരിക്കയ്ക്ക് ഇഷ്ടമാണ്. കാരണം പൊതുജനാഭിപ്രായത്തെ കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല. മാധ്യമ വാര്‍ത്തകളും മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല. അതിനാല്‍ ഞങ്ങള്‍ മുഷാറഫിനെ വിലയ്ക്കു വാങ്ങി.
പാക്കിസ്ഥാന്‍ ആണവായുധങ്ങളുടെ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയ വിവരം 2002ലാണ് താന്‍ അറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. ഭീകരരുടെ കൈവശം ആണവായുധങ്ങള്‍ എത്തുമോയെന്ന് ഭയന്നായിരുന്നു നിയന്ത്രണം കൈമാറിയതെന്നും ജോണ്‍ അവകാശപ്പെട്ടു.