Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു; പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യവസ്തുക്കളുടെ വിലകുത്തനെ ഉയര്‍ന്നു

പാക്കിസ്ഥാനില്‍ തക്കാളിയുടെ വില 5 ഇരട്ടി വര്‍ദ്ധിച്ചു.

Pakistan- afgan, Taliban- pakistan issue, Afgan- pakistan conflict,പാകിസ്ഥാൻ- അഫ്ഗാൻ, പാകിസ്ഥാൻ- താലിബാൻ, അഫ്ഗാൻ- പാകിസ്ഥാൻ സംഘർഷം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 24 ഒക്‌ടോബര്‍ 2025 (10:56 IST)
സംഘര്‍ഷങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യവസ്തുക്കളുടെ വിലകുത്തനെ ഉയര്‍ന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി അടച്ചു പൂട്ടിയതിനെത്തുടര്‍ന്നാണ് അവശ്യവസ്തുക്കളുടെ വില കൂടിയത്. പാക്കിസ്ഥാനില്‍ തക്കാളിയുടെ വില 5 ഇരട്ടി വര്‍ദ്ധിച്ചു. 
 
ഈ മാസമാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. 2600 കിലോമീറ്ററാണ് ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത്. ഓരോ ദിവസവും കഴിയുംതോറും ഇരുരാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടാവുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുല്‍പന്നങ്ങള്‍ എന്നിവയാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ഭൂരിഭാഗവും. പ്രതിവര്‍ഷം 230 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്.
 
പാകിസ്ഥാനില്‍ തക്കാളിയുടെ വില വര്‍ധിച്ചു. 400 ശതമാനത്തിലധികം വിലയാണ് വര്‍ധിച്ചത്. കിലോയ്ക്ക് 600 പാക്കിസ്ഥാനി രൂപയാണ് നല്‍കേണ്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ആപ്പിളിന്റെ വിലയും വര്‍ധിച്ചു. ഖത്തറും തുര്‍ക്കിയും ഇടനിലക്കാരായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തുന്നതിന് ധാരണയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഡിസെപ്പിന്റെ പ്രതിമാസ പ്രീമിയം 810 രൂപയാക്കി ഉയര്‍ത്തി; കവറേജ് മൂന്നു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി