Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ഫെബ്രുവരി 2025 (16:40 IST)
സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം റദ്ദാക്കി പാകിസ്ഥാന്‍. നയം ഭരണഘടന വിരുദ്ധവും ഏറെ വിവേചനപരവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്. എക്‌സ്പ്രസ് റിബൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2024 ഒക്ടോബര്‍ 18 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്.
 
മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട മറ്റു സഹായങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജീവനക്കാരുടെ കുടുംബത്തിന് പുതിയ നടപടി ബാധകമല്ലെന്നും കോടതി പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിക്കും മുമ്പ് ഇത്തരത്തില്‍ ജോലി ലഭിച്ചവര്‍ക്ക് പുതിയ നടപടി ബാധകമല്ല എന്ന് അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ 300 കിലോമീറ്റര്‍ നീളത്തില്‍ ഗതാഗതക്കുരുക്ക്