Webdunia - Bharat's app for daily news and videos

Install App

എസ്‌സിഒ ഉച്ചകോടിക്ക് പാക് പ്രധാനമന്ത്രി ഇ‌മ്രാൻ ഖാനെയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം

അഭിറാം മനോഹർ
വ്യാഴം, 16 ജനുവരി 2020 (17:56 IST)
ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാനെ ഇന്ത്യ ക്ഷണിക്കും.ഈ വര്‍ഷം ന്യൂഡല്‍ഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കുമെന്നും ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നും തന്നെയുണ്ടാവില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്താന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍ 2017-ലാണ് ഇന്ത്യയേയും പാകിസ്താനേയും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തിയത്. ഇറാൻ,അഫ്ഗാനിസ്ഥാന്‍,ബെലാറസ്,മംഗോളിയ എന്നിവർ കൂട്ടായ്‌മയിലെ നിരീക്ഷകരാജ്യങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

അടുത്ത ലേഖനം
Show comments