Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും

Papal Conclave

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 28 ഏപ്രില്‍ 2025 (18:14 IST)
മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും. വോട്ട് അവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോണ്‍ക്ലേവ് തുടരും. മെയ് 7 ഉച്ചയ്ക്കുശേഷമാണ് ആദ്യ ബാലറ്റ്. 
 
ലോകമെങ്ങുമുള്ള കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായി ഒത്തുചേരുന്നത് സിസ്റ്റീന്‍ ചാപ്പലിലാണ്. ഇതിപ്പോള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇനി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത ശേഷം മാത്രമേ ചാപ്പല്‍ തീര്‍ത്ഥാടകര്‍ക്ക് തുറന്നു കൊടുക്കുകയുള്ളൂ. സിസ്റ്റൈന്‍ ചാപ്പിലില്‍ ഒത്തുകൂടിയിരിക്കുന്നു. കാത്തോലിക്ക സഭയുടെ പുതിയ പോപ്പിനെ തിരെഞ്ഞെടുക്കുന്ന ചരിത്രപ്രധാനമായ സംഭവത്തെ 'പാപ്പല്‍ കോണ്‍ക്ലേവ്' എന്നാണ് വിശേഷിപ്പിക്കാറ്. ലാറ്റിന്‍ ഭാഷയില്‍ 'അടച്ച മുറി' എന്നര്‍ത്ഥം വരുന്ന ഈ പ്രക്രിയ, നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെയുള്ള ഒരു രഹസ്യ തിരഞ്ഞെടുപ്പ് കൂടിയാണ്.
 
2013ല്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ഫ്രാന്‍സിസ്, ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ക്കിടയില്‍ ഒരു പുതിയ ആശയത്തിന്റെ പ്രതീകമായിരുന്നു. ദരിദ്രരുടെ പ്രതിനിധി എന്ന് സ്വയം വിളിപ്പേര് സ്വീകരിച്ച പോപ്പ് ഫ്രാന്‍സിസ് സാമ്പത്തിക അസമത്വം, പരിസ്ഥിതി പ്രശ്നങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയെ ഒരു പുതിയ ദിശയിലേക്ക് നയിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ പരോപകാരപ്രവര്‍ത്തനങ്ങള്‍ക്കിടയിലും, സഭയുടെ രീതികളില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പലപ്പോഴും
സഭയ്ക്കുള്ളില്‍ ആഭ്യന്തരമായ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?