Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണത്തിന്റെ വില 1600 രൂപ; പക്ഷേ നൂല്‍ബന്ധമില്ലാതെ മാത്രമേ കഴിക്കാന്‍ അനുവധിക്കൂ - പുതിയ റെസ്റ്റോറന്റില്‍ ആളുകള്‍ തള്ളിക്കയറുന്നു !

ഒളിഞ്ഞ് നോട്ടം പാടില്ല... പുതുമകളുമായി പുതിയ റെസ്റ്റോറന്റില്‍ ആള്‍ക്കാര്‍ ഇടിച്ച് കയറുന്നു

ഭക്ഷണത്തിന്റെ വില 1600 രൂപ; പക്ഷേ നൂല്‍ബന്ധമില്ലാതെ മാത്രമേ കഴിക്കാന്‍ അനുവധിക്കൂ - പുതിയ റെസ്റ്റോറന്റില്‍ ആളുകള്‍ തള്ളിക്കയറുന്നു !
ഫ്രാന്‍സ് , ചൊവ്വ, 7 നവം‌ബര്‍ 2017 (14:25 IST)
പൂര്‍ണനഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍  ഈ ഹോട്ടലില്‍ ലഭിക്കുന്ന വിശിഷ്ട ഭക്ഷണം കഴിക്കണമെങ്കില്‍ പൂര്‍ണനഗ്നരായേപറ്റൂ എന്നതാണ് വസ്തുത. അത്രയ്ക്ക് കര്‍ശന നിബന്ധനയാണ് ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്കുള്ളത്. അതിന് തയ്യാറുള്ളവര്‍ക്ക് ഫ്രാന്‍സിലെ പാരീസിലേക്ക് പോകാം. ഫ്രാന്‍സിലെ തന്നെ ആദ്യത്തെ നഗ്ന റസ്‌റ്റോറന്റാണ് കഴിഞ്ഞദിവസം പാരീസില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
 
ഒ നാച്ചുറല്‍ എന്നാണ് ഈ റസ്‌റ്റോറന്റിന്റെ പേര്. 40 സീറ്റുകളുള്ള ഈ റസ്‌റ്റോറന്റില്‍ പാരീസ് നാച്ചുറിസ്റ്റ് അസോസിയേഷന് മാത്രമായി അത്താഴം വിളമ്പാനും സാധിക്കും. വെറും 26 ഡോളര്‍ മാത്രമേ ആഹാരത്തിന് നല്‍കേണ്ടതള്ളൂ. റസ്റ്റ്‌റ്റോറന്റില്‍ പ്രവേശിക്കുന്നതിന് മുമ്പായി തന്നെ വസ്ത്രങ്ങളെല്ലാം അഴിച്ചു നല്‍കേണ്ടി വരും. അതെല്ലാം സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. 
 
ആഹാരം കഴിച്ച് മടങ്ങുന്ന സമയത്ത് വസ്ത്രങ്ങളെല്ലാം തിരികെ ലഭിക്കും. അത്യാധുനിക സൗകര്യങ്ങള്‍ തന്നെയാണ് റസ്‌റ്റോറന്റിനകത്ത് ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാര്‍ റസ്‌റ്റോറന്റിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ചയും മറച്ചിട്ടുണ്ട്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരു നഗ്‌ന റസ്‌റ്റോറന്റ് തുറന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പാരീസിലും ഇത്തരമൊരു റസ്‌റ്റോറന്റ് ആരംഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകൾക്കായി ഒരു മന്ത്രി: റിമ കല്ലിങ്കൽ