പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയതാരോപിച്ച് ഗര്‍ഭിണിയെ കുത്തി പരിക്കേല്‍പ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. സംഭവത്തില്‍ പിസ്സ ഡെലിവറി ചെയ്യാനെത്തിയ 22 കാരിയായ ബ്രിയാന അല്‍വെലോയെ പോലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയായ സ്ത്രീയെ അഞ്ച് വയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് 14തവണ കുത്തിയത്.
പിസ നല്‍കാനെത്തിയ യുവതിക്ക് ടിപ്പ് കൊടുത്തത് കുറഞ്ഞു പോയതിന്റെ പ്രകോപനത്തിലാണ് ആക്രമണം നടത്തിയത്. മടങ്ങിപ്പോയശേഷം മറ്റൊരാളെ കൂട്ടി മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടുപേര്‍ മുറിയിലേക്ക് കയറിവന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സ്ത്രീ പോലീസിനു മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് പിന്നില്‍ പിസ നല്‍കാനെത്തിയ യുവതിയാണെന്ന് തെളിഞ്ഞത്.