റൺവേയിൽ നിന്ന് തെന്നി വിമാനം മൂന്നായി മുറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇസ്മിറിൽ നിന്ന് ഇസ്തംബൂളിലേക്ക് 177 യാത്രക്കാരുമായി വന്ന പെഗാസസ് എയർലൈൻസിന്റെ പി.സി 2193 വിമാനമാണ് അപകടത്തിൽപെട്ടത്.
ലാന്റിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മൂന്നു കഷ്ണങ്ങളായി മുറിഞ്ഞു. തുർക്കിയിലെ ഇസ്തംബൂൾ സബിഹ ഗോക്‌ചെൻ വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് സംഭവം. ഇസ്മിറിൽ നിന്ന് ഇസ്തംബൂളിലേക്ക് 177 യാത്രക്കാരുമായി വന്ന പെഗാസസ് എയർലൈൻസിന്റെ പി.സി 2193 വിമാനമാണ് അപകടത്തിൽപെട്ടത്.
സംഭവത്തിൽ ഭൂരിഭാഗം യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായും മൂന്നുപേർ മരിച്ചതായി വിമാനക്കമ്പനി അറിയിച്ചു. 157 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയികളിലേക്ക് മാറ്റി. മൂന്നു പേർ മരിച്ചതായി ഇന്നു പുലർച്ചെയാണ് പെഗാസസ് സ്ഥിരീകരിച്ചത്.
മുറിഞ്ഞ വിമാനത്തിന്റെ വിടവുകളിലൂടെയും മറ്റുമാണ് യാത്രക്കാരിൽ രക്ഷപ്പെട്ടത്. വിമാനം മുറിയുന്നതിനിടെ പലരും തെറിച്ചുവീണു.