Webdunia - Bharat's app for daily news and videos

Install App

ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം

ഏതാനും ദിവസം മുന്‍പ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടിരുന്നു

രേണുക വേണു
ശനി, 1 മാര്‍ച്ച് 2025 (07:31 IST)
ആഗോള കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ഗുരുതരാവസ്ഥയില്‍. ഡബിള്‍ ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിനു ഛര്‍ദിയും ശ്വാസതടസവും അനുഭവപ്പെട്ടു. മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്ന് വത്തിക്കാന്‍ അറിയിച്ചു. ഛര്‍ദിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതാണ് സ്ഥിതി വഷളാക്കിയത്. 
 
ഏതാനും ദിവസം മുന്‍പ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടിരുന്നു. അദ്ദേഹം ആശുപത്രി കിടക്കയില്‍ വെച്ച് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചതുമാണ്. എന്നാല്‍ ഇന്നലെ രാത്രിയോടെ വീണ്ടും ആരോഗ്യനില വഷളായി. 
 
രണ്ട് കരളിനെയും ന്യുമോണിയ ബാധിച്ച നിലയിലാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് കരളുകളിലും അണുബാധ തീവ്രമായി തുടരുന്നു. 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫെബ്രുവരി 14 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിനു ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

അടുത്ത ലേഖനം
Show comments