യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. എല്ലാ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും അതുപോലെ റഷ്യന്‍ തടവുകാരെ മോചിപ്പിക്കാമെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കീവില്‍ നടന്ന ഉച്ചകോടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര മാധ്യമമായ എഎഫ്പി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഒത്തുതീര്‍പ്പ് തങ്ങള്‍ക്ക് കൂടി ബോധ്യം ആയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്നും റഷ്യ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനികസഖ്യമായ നാറ്റോയില്‍ ഉക്രൈന് അംഗത്വം ലഭിച്ചാല്‍ താന്‍ ഉടന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.