അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനം; ട്രംപിന് ഖത്തര്‍ നല്‍കുന്നത് പറക്കുന്ന കൊട്ടാരം!
40 കോടി ഡോളര്‍ അഥവാ 3411 കോടി രൂപയോളം വില വരുന്ന വിമാനമാണിത്.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലകൂടിയ സമ്മാനമാണ് ഡൊണാള്‍ഡ് ട്രംപിന് ഖത്തര്‍ നല്‍കുന്നത്. പറക്കുന്ന കൊട്ടാരം എന്ന് വിശേഷണമുള്ള അത്യാഡംബര വിമാനമായ ബോയിങ് 747-8ജംബോ ജെറ്റാണ് ട്രംപിന് സമ്മാനിക്കുന്നത്. 40 കോടി ഡോളര്‍ അഥവാ 3411 കോടി രൂപയോളം വില വരുന്ന വിമാനമാണിത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും വിലകൂടിയ സമ്മാനമാണ് ഖത്തര്‍ സമ്മാനിക്കുന്നതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സമ്മാനത്തിന്റെ കാര്യം ഇതുവരെ ഔദ്യോഗികമായി ട്രംപ് സ്ഥിരീകരിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ വിമാനം സമ്മാനമായി നല്‍കും. അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നതിനെതിരെ വിമര്‍ശകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം ഖത്തര്‍ രാജകുടുംബം സമ്മാനിക്കുന്ന ആഡംബര വിമാനം സ്വീകരിക്കുന്നതില്‍ ധാര്‍മികമായ പ്രശ്‌നങ്ങളില്ലെന്നാണ് ട്രംപ് പറയുന്നത്.
പ്രസിഡന്റുമാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും രേഖകളും സൂക്ഷിക്കുന്ന പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്ക് വിമാനം സാവധാനമായിരിക്കും നല്‍കുകയെന്നാണ് പറയുന്നത്.