ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം; ഇസ്രയേലിന്റെ ആക്രമണം അംഗീകരിക്കില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനി.
ഇസ്രയേലിന്റെ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനി. ഇസ്രയേലിന്റെ ഖത്തര്‍ കടന്നു കയറിയുള്ള ആക്രമണത്തെ സ്റ്റേറ്റ് ടെററിസം എന്നാണ് ഖത്തര്‍ വിശേഷിപ്പിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹമാസിന്റെ ഉന്നത നേതൃത്വത്തെ വകവരുത്താനായിരുന്നു ഇസ്രായേല്‍ ലക്ഷ്യമിട്ടത്. അതേസമയം ഖത്തറില്‍ തങ്ങള്‍ ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.