ചില ചുവന്ന വരകളുണ്ട്, അമേരിക്ക അത് മാനിക്കണം, വ്യാപാരകരാറിൽ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ

അഭിറാം മനോഹർ
തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (14:00 IST)
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറില്‍ പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ചുവന്ന വരകള്‍ അമേരിക്ക മാനിക്കണം. ഇരു രാജ്യങ്ങള്‍ക്കും എല്ലാത്തരത്തിലും അംഗീകരിക്കാവുന്ന കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോത്പാദന മേഖലയിലേക്ക് കടന്നുകയറാനുള്ള അമേരിക്കന്‍ താത്പര്യങ്ങളെ അംഗീകരിക്കില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ അമേരിക്കന്‍ ഇടപെടലിനെ ചെറുക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കവെയാണ് ജയശങ്കറിന്റെ വിശദീകരണം.
 
 
വ്യാപാരക്കരാറില്‍ യുഎസുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. അതിനാല്‍ വ്യാപാരത്തില്‍ ഒരു ധാരണം വേണം. ഇന്ത്യയുടെ ചുവന്ന വരകള്‍ മാനിക്കപ്പെടണം.റഷ്യന്‍ എണ്ണയുടെ പേരില്‍ ചുമത്തിയ അധികതീരുവ നീതിരഹിതമായതും യുക്തിരഹിതവുമാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് കാലങ്ങളുടെ ബന്ധമാണുള്ളത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയൊന്നും അമേരിക്ക തീരുവ ചുമത്തിയിട്ടില്ല. ജയശങ്കര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments