Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കും: അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്

രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സോറി പറഞ്ഞു വ്യാപാരനായി സമീപിക്കുമെന്നാണ് ലട്‌നിക് പറഞ്ഞത്.

India will apologize and approach Trump for trade deal

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 സെപ്‌റ്റംബര്‍ 2025 (12:23 IST)
ഇന്ത്യ സോറി പറഞ്ഞ് വ്യാപാര കരാറിനായി ട്രംപിനെ സമീപിക്കുമെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സോറി പറഞ്ഞു വ്യാപാരനായി സമീപിക്കുമെന്നാണ് ലട്‌നിക് പറഞ്ഞത്. അമേരിക്കയുടെ തീരുവകള്‍ ഇന്ത്യന്‍ ബിസിനസുകളെ തളര്‍ത്തുമെത്തും. അവര്‍ തന്നെ കരാര്‍ ആവശ്യപ്പെടും. ഇന്ത്യാ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തും. ബ്രിക്‌സ് സഖ്യത്തില്‍ ഇന്ത്യ തുടരരുത്.- ലട്‌നിക് പറഞ്ഞു.
 
അതേസമയം ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി മോദിയുമായി അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നുവെന്നും തീരുവ തര്‍ക്കത്തില്‍ ആ ബന്ധമില്ലാതായതില്‍ ഖേദം ഉണ്ടെന്ന് അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ബോള്‍ട്ടിന്റെ പ്രസ്താവന വന്നത്. 
 
ട്രംപിന് മോദിയുമായി വ്യക്തിപരമായ നല്ല ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ അതിപ്പോള്‍ ഇല്ലാതായി. എല്ലാവര്‍ക്കും ഇതൊരു പാഠമാണ്- അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് വാര്‍ത്താമാധ്യമമായ എല്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ടന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ രംഗത്തെത്തി. ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തികമായ സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുത്തിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍