യുക്രെയ്ൻ ഭരണസിരാകേന്ദ്രം തകർത്ത് റഷ്യയുടെ ഡ്രോൺ വർഷം, റഷ്യൻ ഊർജനിലയത്തിനെതിരെ യുക്രെയ്ൻ പ്രത്യാക്രമണം

യുക്രെയ്ന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.

അഭിറാം മനോഹർ
ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (16:23 IST)
യുക്രെയ്‌നിലെ ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് റഷ്യന്‍ വ്യോമാക്രമണം. കീവിലെ പെച്ചേഴ്‌സ്‌കി പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടമാണ് റഷ്യ ആക്രമിച്ചത്. യുക്രെയ്ന്‍ സൈനിക ഭരണ മേധാവിയായ തിമര്‍ തകച്ചെങ്കോയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങള്‍ വഴി സ്ഥിരീകരിച്ചത്. യുക്രെയ്ന്‍ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.
 
റഷ്യന്‍ ആക്രമണത്തിനെതിരായ പ്രത്യാക്രമണം ഇതിനെ തുറ്റര്‍ന്ന് യുക്രെയ്ന്‍ കടുപ്പിച്ചു. റഷ്യന്‍ ഊര്‍ജനിലയങ്ങളെ കേന്ദ്രീകരിച്ചാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്. നിരവധി ഡ്രോണുകള്‍ റഷ്യക്കെതിരെ യുക്രെയ്ന്‍ തൊടുത്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റഷ്യയിലെ ബ്രസാന്‍സ്‌ക മേഖലയിലെ ഡ്രുഷ്ബ എണ്ണപൈപ്പ് ലൈന്‍ തകര്‍ന്നതായി യുക്രെയ്ന്‍ ഡ്രോണ്‍ സേനയുടെ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി അവകാശപ്പെട്ടു. കീവില്‍ അര്‍ദ്ധരാത്രിയിലായിരുന്നു റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം 3 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ആസ്ഥാനം ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി.യുക്രെയ്ന്‍ നഗരമായ ക്രെമെന്‍ചുകില്‍ ഡസന്‍ കണക്കിന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായും മേയര്‍ വിറ്റാലി മലെറ്റ്‌സ്‌കി ടെലഗ്രാമില്‍ കൂടെ അറിയിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments