Select Your Language

Notifications

webdunia
webdunia
webdunia
webdunia

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Russia Ukraine war update,Russia biggest air strike,Ukraine missile attack,Russia targets Kyiv,റഷ്യ- യുക്രെയ്ൻ, റഷ്യൻ ആക്രമണം, യുക്രെയ്ന് നാശം

അഭിറാം മനോഹർ

, ഞായര്‍, 29 ജൂണ്‍ 2025 (17:06 IST)
Courtesy: X
യുക്രെയ്‌ന് നേരെ രൂക്ഷമായ ഡ്രോണാക്രമണവുമായി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് റഷ്യന്‍ ആക്രമണം നടത്തിയത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന യുദ്ധമുഖത്തിനപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ചും കിഴക്കന്‍ യുക്രെയ്‌നിലും ആക്രമണം നടന്നു. 
 
 റഷ്യന്‍ ആക്രമണത്തിന് പിന്നാലെ യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധവിമാനങ്ങളെ അണിനിരത്തി. റഷ്യയുടെ ആക്രമണത്തില്‍ ഖേഴ്‌സണില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ചുര്‍കാസിയില്‍ ഒരു കുട്ടിയുള്‍പ്പടെ 6 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രെയ്ന്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച രാത്രിയില്‍ നടന്നത്. റഷ്യ അയച്ച ഡ്രോണുകളില്‍ 211 എണ്ണത്തെ യുക്രെയ്ന്‍ വെടിവെച്ചിട്ടു. 225 എണ്ണത്തെ ഇലക്ടോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി.
 
 റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 38 എണ്ണത്തെ മാത്രമാണ് യുക്രെയ്‌ന് പ്രതിരോധിക്കാനായത്.യുക്രെയ്‌നുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്‌ളാഡിമിര്‍ പുടിന്‍ വെള്ളിയാഴ്ച പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് മാരകമായ ആക്രമണം റഷ്യയില്‍ നിന്നും ഉണ്ടായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം