Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

Russia Ukraine Conflict

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 27 മാര്‍ച്ച് 2025 (19:34 IST)
പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. മരണം ഉടന്‍ സംഭവിക്കുമെന്നും ഇതോടെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈയിനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ റഷ്യ സമ്മതിച്ചതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം വരുന്നത്.
 
ആഗോള വിപണിയില്‍ റഷ്യക്കുണ്ടായിരുന്ന ഉപരോധങ്ങളില്‍ ഇളവ് നല്‍കിയതിനാലാണ് ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യ തയ്യാറായത്. മരണംവരെ അധികാരത്തില്‍ തുടരുമെന്നാണ് പുടിന്‍ പ്രതീക്ഷിക്കുന്നത്. പുടിന്റെ ആഗ്രഹങ്ങള്‍ യുക്രൈയിനില്‍ മാത്രം ഒതുങ്ങുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡണ്ടിനുമേല്‍ സമ്മര്‍ദ്ദം ചൊലുത്തുന്നതില്‍ അമേരിക്കയും യൂറോപ്പും ഐക്യത്തോടെ തുടരണമെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ