Publish Date: Sat, 26 Mar 2022 (16:28 IST)
Updated Date: Sat, 26 Mar 2022 (16:32 IST)
റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഏഴ് റഷ്യന്‍ ജനറല്‍മാര്‍. അവസാനം കൊല്ലപ്പെട്ടത് ലൂട്ടനന്റ് ജനറല്‍ യാകോവ് റെസന്‍സ്റ്റീവ് ആണ്. റഷ്യയുടെ 49മത് സംയുക്ത സൈന്യത്തിന്റെ കമാന്ററായിരുന്നു ഇദ്ദേഹം. റഷ്യ യുക്രൈനിനെ ആക്രമിച്ചിട്ട് ഒരുമാസം ആകുകയാണ്. ദിവസങ്ങള്‍ കൊണ്ടുതന്നെ യുദ്ധം അവസാനിക്കുമെന്നാണ് ലോകം കരുതിയിരുന്നത്. ഇതുവരെ 1351 റഷ്യന്‍ സൈനികരാണ് മരണപ്പെട്ടതെന്നാണ് റഷ്യ പുറത്തുവിട്ട കണക്കെങ്കിലും 7000-15000 ഇടയില്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് അമേരിക്കയുടേയും യുക്രൈന്റെയും കണക്ക്.
അതേസമയം ഉപരോധങ്ങള്‍ മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് റഷ്യ നേരിടുന്നത്.