India- Afghanistan: ഒപ്പം നിന്നു, മേഖലയിലെ സുഹൃത്ത്: അഫ്ഗാനിലെ താലിബാൻ സർക്കാരുമായുള്ള സഹകരണം വർധിപ്പിക്കാമെന്ന് ഇന്ത്യ, ചർച്ച നടത്തി എസ് ജയ് ശങ്കർ

അഭിറാം മനോഹർ
വെള്ളി, 16 മെയ് 2025 (13:43 IST)
അഫ്ഗാനിസ്ഥാനിലെ താലിബന്‍ സര്‍ക്കാരുമായുള്ള സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ താലിബാന്‍ വിദേശകാര്യമന്ത്രിയുമായാണ് ധാരണയിലെത്തിയത്. ഇന്ത്യ- പാക് സംഘര്‍ഷ സാഹചര്യത്തിലും ഇന്ത്യയ്‌ക്കൊപ്പമാണ് അഫ്ഗാന്‍ നിന്നത്. ഇതോടെയാണ് താലിബാന്‍ സര്‍ക്കാരിന്റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ ചര്‍ച്ച നടത്തിയത്. ഫോണ്‍ വഴിയാണ് ചര്‍ച്ച നടന്നത്.
 
 വിസ നല്‍കുന്നത് വീണ്ടും തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കാത്തതില്‍ ഇന്ത്യ നന്ദി അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും എസ് ജയ് ശങ്കര്‍ എക്‌സില്‍ കുറിച്ചു. അഫ്ഗാനിലെ താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുട്ടാകിയുമായി സംസാരിച്ചെന്നും എഫ്ഗാനുമായുള്ള പരമ്പരാഗത സൗഹൃദം തുടരുമെന്നും ജനങ്ങളുടെ വികസനകാര്യങ്ങളിലടക്കമുള്ള സഹകരണവും തുടര്‍ന്നുള്ള കാര്യങ്ങളും ചര്‍ച്ചയായെന്നും എസ് ജയ് ശങ്കര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments