ഇന്ത്യയ്ക്ക് വീണ്ടും പണി നല്‍കി അമേരിക്ക; ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ചു
തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചു.
ഇന്ത്യയ്ക്ക് വീണ്ടും പണി നല്‍കി അമേരിക്ക. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചു. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര ഇടപാട് നടത്താന്‍ സഹായിക്കുന്ന തുറമുഖമാണ് ചബഹാര്‍.
അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. അമേരിക്ക ഇറാനുമേല്‍ 2018ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു. ഇത് തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്ക് ആശ്വാസമായി. ചബഹാര്‍ കരാറില്‍ സ്ഥാപിക്കാനുള്ള ത്രീ കക്ഷി കരാറില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പിച്ചിരുന്നു. അമേരിക്കയുടെ ഈ നീക്കം പാകിസ്ഥാന് നേട്ടമാകും. മേഖലയില്‍ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കം നഷ്ടപ്പെടും.