ഇന്ത്യയും ചൈനയും പുരാതന നാഗരിഗതകൾ, ഭീഷണി ഏൽക്കില്ല, യുഎസിനോട് റഷ്യ
യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അമിതതീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവയ്‌ക്കെതിരെ പ്രതികരണവുമായി റഷ്യ. ഇന്ത്യയേയും ചൈനയേയും പോലുള്ള പുരാതന നാഗരീകതകള്‍ അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയായ സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യുഎസ് നയം മറ്റ് രാജ്യങ്ങളെ പുതിയ ഊര്‍ജവിപണി തേടാനും കൂടുതല്‍ പണം ചെലവഴിക്കാനും നിര്‍ബന്ധിതരാക്കുകയാണ്. യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് അമിതതീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
ചൈനയും ഇന്ത്യയും പുരാതന നാഗരികതകളാണ്. അവരുടെ മുകളില്‍ ഭീഷണികള്‍ വിലപ്പോവില്ല. യുഎസ് സമീപനത്തോട് ധാര്‍മീകമായും രാഷ്ട്രീയമായും എതിര്‍പ്പുണ്ട്. റഷ്യക്കെതിരായ പുതിയ ഉപരോധങ്ങളില്‍ ഒരു പ്രശ്‌നവും കാണുന്നില്ല. ട്രംപിന്റെ ആദ്യ ഭരണകാലത്തും വലിയ ഉപരോധങ്ങളുണ്ടായിരുന്നു. റഷ്യ അതിനെയെല്ലാം മറികടന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തും ഉപരോധങ്ങള്‍ക്കായി ശ്രമിച്ചു. ഒരു ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായില്ല. സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
റഷ്യന്‍ ചാനലായ ചാനല്‍ 1 ടിവിയുടെ ദി ഗ്രേറ്റ് ഗെയിം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.ജൂലായിലാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധികതീരുവ ഏര്‍പ്പെടുത്തിയത്.