Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിക്ക് രാവിലെ പെട്ടെന്ന് വയര്‍ വീര്‍ത്തുവന്നു, ഒരു മണിക്കൂറിനുള്ളില്‍ പ്രസവവും കഴിഞ്ഞു!

യുവതിക്ക് രാവിലെ പെട്ടെന്ന് വയര്‍ വീര്‍ത്തുവന്നു, ഒരു മണിക്കൂറിനുള്ളില്‍ പ്രസവവും കഴിഞ്ഞു!
, ബുധന്‍, 10 ഏപ്രില്‍ 2019 (19:52 IST)
ഗര്‍ഭിണിയാണോ അല്ലയോ എന്നറിയാതെ കണ്‍ഫ്യൂസ്ഡ് ആയി മാസങ്ങളോളം നടക്കുന്ന നായികമാരെ സീരിയലുകളില്‍ കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം ഞെട്ടിക്കുന്നതാണ്. സ്കോട്ടിഷുകാരിയായ ഒരു യുവതി അവര്‍ പ്രസവിക്കുന്ന സമയം വരെ അറിഞ്ഞിരുന്നില്ല താന്‍ ഗര്‍ഭിണിയാണെന്ന്‌!
 
19കാരിയായ എമ്മാലൂയിസ് ലെഗാതെയാണ് സര്‍പ്രൈസ് ആയി പ്രസവിച്ചത്. ഗ്ലാസ്ഗോയിലെ ആശുപത്രി കാര്‍ പാര്‍ക്കിംഗിലാണ് സംഭവം നടന്നത്. എമ്മാലൂയിസ് ജന്‍‌മം നല്‍കിയ പെണ്‍കുഞ്ഞിന് മൂന്നര കിലോയിലധികം തൂക്കമുണ്ട്.
 
എമ്മാലൂയിസിന് പ്രസവസമയം വരെ ഗര്‍ഭിണിയുടേതായ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഒരു ദിവസം മുമ്പുവരെ ആലില പോലെ പരന്ന വയറായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നതെന്ന് അവര്‍ തന്നെ പറയുന്നു. എന്തുകൊണ്ടാണ് വയര്‍ വീര്‍ക്കാതിരുന്നതെന്നതിന് കൃത്യമായ ഒരു വിശദീകരണം ഡോക്ടര്‍മാര്‍ക്കും നല്‍കാന്‍ കഴിഞ്ഞില്ലത്രേ.
 
ഗര്‍ഭം ധരിച്ച് 20 ആഴ്ചകള്‍ക്ക് ശേഷം കുഞ്ഞ് ചവിട്ടാന്‍ ആരംഭിക്കുന്നത് സാധാരണയാണ്. എന്നാല്‍ അങ്ങനെ ഒരു അനുഭവവും എമ്മയ്ക്ക് ഉണ്ട‍ായില്ലത്രേ. സിയറ എന്നാണ് കുഞ്ഞിന് എമ്മാലൂയിസ് പേരിട്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍