ഓറല്‍ ലൈംഗികബന്ധം സ്ത്രീകള്‍ക്ക് താല്‍പ്പര്യമില്ലേ?

ചൊവ്വ, 26 മാര്‍ച്ച് 2019 (15:52 IST)
സെക്‌സ് വെറും പ്രത്യുല്‍പാദനത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ഉണ്ടാകൂ. അതിനെക്കുറിച്ചുള്ള എല്ലാ ചിന്തകളും ആവശ്യകതകളും ഒക്കെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സെക്‌സില്‍ ആരോഗ്യപരമായും ശാരീരികവും മാനസികവുമായും റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്.
 
എന്നാല്‍ ഓറല്‍ സെക്‌സിനോട് സ്‌ത്രീകളുടെ കാഴ്‌ചപ്പാട് എന്താണ്? സെക്‌സില്‍ സ്‌ത്രീകളുടെ സ്വഭാവം മനസ്സിലാക്കാന്‍ ഏതൊരു പുരുഷനും ചെറിയ പ്രയാസമാണ്. അവള്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് അവളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ പലര്‍ക്കും കഴിയില്ല. അപ്പോള്‍ പിന്നെ ഓറല്‍ സെക്‌സിനെക്കുറിച്ച് പറയേണ്ടതുണ്ടോ!
 
എല്ലാ തരം സ്‌ത്രീകളും ഓറല്‍ സെക്‌സ് ഇഷ്‌ടപ്പെടുന്നവരല്ല എന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ചും സെക്‌‌സിനെക്കുറിച്ച് മോശമായി ചിന്തിക്കുന്ന സ്ത്രീകള്‍ക്ക്. ഇവര്‍ പൊതുവേ യാഥാസ്ഥിതിക സെക്‌സ് താല്‍പര്യങ്ങളുള്ളവരാകും. പരീക്ഷണങ്ങള്‍ പൊതുവേ താല്‍പര്യപ്പെടാത്തവരായിരിക്കും ഇവര്‍‍. ഇത്തരത്തിലുള്ള സെക്‌സ് നല്ലതല്ല എന്നാണ് അത്തരക്കാരുടെ ചിന്താഗതി. അത് മാറ്റുക എന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മുടി കൊഴിയുന്നുണ്ടോ ? കാരണം ഈ ഭക്ഷണങ്ങൾ !