Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപിന്റെ വാർത്താ സമ്മേളനം നടക്കുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി

വാർത്തകൾ
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിനു പുറത്ത് വെടിവയ്പ്പ്. വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുവീഴ്ത്തി വെടിയേറ്റ അക്രമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് റിപ്പോ‌ര്‍ട്ടുകള്‍.
 
വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവയ്ക്കാന്‍ ശ്രമിയ്ക്കുന്നത്നിടെ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവച്ച്‌ വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. അക്രമിയെ പിടികൂടിയ ശേഷമാണ് വാര്‍ത്താ സമ്മേളനം പുനരാരംഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച്‌ വീഴ്ത്തിയ ആള്‍ ആയുധധാരിയായിരുന്നെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. വൈറ്റ് ഹൗസിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു