ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു; യാത്രക്കാരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല
വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ബ്രിട്ടനില്‍ ചെറുവിമാനം കത്തി തകര്‍ന്നു വീണു. യാത്രക്കാരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ബീച്ച് ബി 200 സൂപ്പര്‍ കിംഗ് എയര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സൗത്ത് എന്റെര്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. നെതര്‍ലാന്‍ഡിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നു വീണത്.
കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നെതര്‍ലാന്‍ഡിലെ ലെഡിസറ്റഡിലേക്ക് പോവുകയായിരുന്നു വിമാനം. അപകടത്തിന് പിന്നാലെ വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതുവരെ അഞ്ചു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പോലീസ് വക്താവ് അറിയിച്ചിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങള്‍ക്ക് പിന്നാലെ വിമാനം കത്തുകയായിരുന്നു.