Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ട്രംപ് ഭരണകൂടത്തിലേയ്ക്ക് അനായാസം അധികാര കൈമാറ്റം ഉണ്ടാകുമെന്ന് മൈക് പോംപിയോ

രണ്ടാം ട്രംപ് ഭരണകൂടത്തിലേയ്ക്ക് അനായാസം അധികാര കൈമാറ്റം ഉണ്ടാകുമെന്ന് മൈക് പോംപിയോ
, വ്യാഴം, 12 നവം‌ബര്‍ 2020 (07:48 IST)
വാഷിങ്ടൺ: രണ്ടാം ട്രംപ് ഭരണകൂടത്തിലേയ്ക്ക് അനായാസം അധികാര കൈമാറ്റം നടപ്പിലാക്കും എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിയ്ക്കാൻ ഡൊണാൾഡ് ട്രംപോ, ട്രം‌പ് അധികാര കേന്ദ്രത്തിലെ മറ്റുള്ളവരോ തയ്യാറല്ല എന്ന ശക്തമായ സന്ദേശമാണ് മൈക് പോംപിയോയുടെ പ്രതികരണത്തിൽനിന്നും വ്യക്തമാകുന്നത്. എല്ലാ വോട്ടുകളും എണ്ണാൻ പോവുകയാണ് എന്നും മൈക് പോംപിയോ പറഞ്ഞു.
 
ഇന്ന് പ്രവർത്തിയ്ക്കുന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തന്നെയായിരിയ്ക്കും 2021 ജനുവരി 20ന് ശേഷവും ഉണ്ടാവുക എന്നതിൽ ലോകത്തിന് ആത്മവിശ്വാസം ഉണ്ടാകണം. രണ്ടാം ട്രം‌പ് ഭരണത്തിലേയ്ക്കുള്ള അധികാര കൈമാറ്റം അനായാസം നടപ്പിലാക്കും. എന്താണ് സംഭവിയ്ക്കുന്നത് എന്ന് ലോകം കാണുന്നുണ്ട്. എല്ലാ വോട്ടുകളും ഞങ്ങൾ എണ്ണാൻ പോവുകയാണ്. എല്ലാ ലീഗൽ വോട്ടുകളും എണ്ണണം. ലീഗൽ അല്ലാത്ത വോട്ടുകൾ എണ്ണരുത്. പോംപിയോ പറഞ്ഞു. ജനുവരി 20 നാണ് പുതിയ ഭരണകൂടം അധികാരമേൽക്കേണ്ടത്. ജോ ബൈഡൻ ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മൈക് പോംപിയോയുടെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്നയുടെ മൊഴി: ശിവശങ്കർ മൂന്നാം പ്രതിയാകും, എൻഐഎ വീണ്ടും ചോദ്യം ചെയ്തേയ്ക്കും