താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

മാസ്‌കുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണി ട്രംപില്‍ നിന്ന് മസ്‌കിന് ലഭിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മസ്‌ക് നല്‍കിയത്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ജൂണ്‍ 2025 (11:31 IST)
താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ലെന്ന് ഇലോണ്‍ മസ്‌ക്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി പിണങ്ങിയതിന് പിന്നാലെ മാസ്‌കുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന ഭീഷണി ട്രംപില്‍ നിന്ന് മസ്‌കിന് ലഭിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മസ്‌ക് നല്‍കിയത്. 
 
സര്‍ക്കാരിന് കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാന്‍ വേണ്ടി ഇലോണ്‍ മസ്‌കിന് നല്‍കിയിട്ടുള്ള സബ്‌സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണെന്നും ബൈഡന്‍ സര്‍ക്കാര്‍ അത് ചെയ്യാതിരുന്നതില്‍ ഞാന്‍ ഇപ്പോഴും ആശ്ചര്യപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനും റിപ്പബ്ലിക് പാര്‍ട്ടിക്കും വലിയ പിന്തുണയും സാമ്പത്തിക സഹായവും മസ്‌ക് നല്‍കിയിരുന്നു. അതേസമയം അമേരിക്കയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി അഭിപ്രായ സര്‍വേക്ക് മസ്‌ക് തുടക്കമിട്ടു. 
 
തന്റെ സ്വന്തം കമ്പനിയായ എക്‌സിലൂടെയാണ് അഭിപ്രായ സര്‍വേ ലോണ്‍ മസ് നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ബദലായി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടതില്ലേ എന്നാണ് മസ്‌ക് ചോദിച്ചത്. കഴിഞ്ഞ ദിവസമാണ് അഭിപ്രായ സര്‍വേ ആരംഭിച്ചത്. ഇതിനോടകം 41 ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് ആ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചാലും മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധിക്കില്ല. അതിന് കാരണം ജന്മം കൊണ്ടുള്ള അമേരിക്കന്‍ പൗരത്വം മാസ്‌കിന് ഇല്ലാത്തതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

അടുത്ത ലേഖനം
Show comments