Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രംപുമായുള്ള പോര് തുടര്‍ന്ന് മസ്‌ക്; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി എക്‌സില്‍ അഭിപ്രായ സര്‍വേ

തന്റെ സ്വന്തം കമ്പനിയായ എക്‌സിലൂടെയാണ് അഭിപ്രായ സര്‍വേ ലോണ്‍ മസ് നടത്തിയത്.

Elon musk

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 6 ജൂണ്‍ 2025 (11:21 IST)
അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള പോര് തുടര്‍ന്ന് ഇലോണ്‍ മസ്‌ക്. അമേരിക്കയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി അഭിപ്രായ സര്‍വേ മസ്‌ക് നടത്തി. തന്റെ സ്വന്തം കമ്പനിയായ എക്‌സിലൂടെയാണ് അഭിപ്രായ സര്‍വേ ലോണ്‍ മസ് നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ബദലായി രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടതില്ലേ എന്നാണ് മസ്‌ക് ചോദിച്ചത്.
 
കഴിഞ്ഞ ദിവസമാണ് അഭിപ്രായ സര്‍വേ ആരംഭിച്ചത്. ഇതിനോടകം 41 ലക്ഷത്തിലധികം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് ആ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചാലും മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധിക്കില്ല. അതിന് കാരണം ജന്മം കൊണ്ടുള്ള അമേരിക്കന്‍ പൗരത്വം മാസ്‌കിന് ഇല്ലാത്തതാണ്.
 
ട്രംപുമായി തെറ്റിയ ശേഷം കാര്യക്ഷമത വകുപ്പിന്റെ ചുമതലയില്‍ നിന്ന് പിന്മാറിയ മസ്‌ക് ട്രംപിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ട്രംപിന്റെ പ്രധാന നിയമമായ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Covid: 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം, നിലവില്‍ 1679 രോഗികള്‍; ജാഗ്രതയില്‍ കേരളം