Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

FBI arrests Chinese woman and man

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 ജൂണ്‍ 2025 (14:08 IST)
അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ. ഇരുവര്‍ക്കുമെതിരെ യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തു. യുന്‍ ക്വിങ് ജിയാന്‍, സുന്‍ യോങ് ലിയു എന്നിവരാണ് പിടിയിലായത്. തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 
 
ഫ്യൂസേറിയം ഗ്രാമിനീറം എന്ന ഫംഗസിനെയാണ് ഇവര്‍ അമേരിക്കയിലേക്ക് കടത്തിയത്. പിന്നാലെ എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ഫംഗസ് വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും കരള്‍ രോഗം, പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ ലബോറട്ടറിയില്‍ പഠനാവശ്യത്തിനായാണ് ഇത് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
 
ഫംഗസിനെ ലബോറട്ടറിയില്‍ എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പിടിയിലായവരില്‍ ഒരാള്‍ ചൈനയിലെ ഒരു സര്‍വകലാശാലയില്‍ ഇതേ രോഗാണുവിനെ കുറിച്ചാണ് പഠനം നടത്തുന്നത്. ഇതിനായി ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഉണ്ടെന്നും വിവരം ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായി; ജീവനക്കാരനെ പിരിച്ചുവിട്ടു