Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കയിൽ എട്ടാമതും സ്ഫോടനം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, മരണസംഖ്യ 160 കടന്നു

സ്‌ഫോടനത്തിൽ നാനൂറോളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.

Webdunia
ഞായര്‍, 21 ഏപ്രില്‍ 2019 (17:27 IST)
ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം. രാവിലെ ആറിടങ്ങളിൽ സ്‌ഫോടനം ഉണ്ടായതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കൂടി സ്‌ഫോടനം നടന്നത്. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 158 ആയി.  സ്‌ഫോടനത്തിൽ നാനൂറോളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
 
കൊളംബോ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ മൃഗശാല അടച്ചു. എട്ടാമത്തെ സ്‌ഫോടനം നടന്നത് പാർപ്പിട സമുച്ചയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചു.
 
ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. സ്‌ഫോടനത്തിൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു.
 
നെഗോമ്പോയിലെ പള്ളിയുടെ മേൽക്കൂര തകർന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments