സൗദിയിൽ മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം മാറി നാട്ടിലെത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം. ഫെബ്രുവരി 27 സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖിന്റെ(28) മൃതദേഹമാണ്മാറിയത്.
സൗദി എയർലൈൻ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിക്കാണ് മൃതദേഹം കുമ്മണ്ണൂരിലെ വസതിയിൽ കൊണ്ടുവന്നത്.
സംസ്കാരചടങ്ങുകൾക്കായിപെട്ടി തുറന്നപ്പോഴാണ്മൃതദേഹം മാറിയ വിവരം അറിയുന്നത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു.
മൃതദേഹം ശുചിയാക്കി എംബാം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോഴും കുഴപ്പമില്ലായിരുന്നുവെന്ന് ഗൾഫിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. എംബാം ചെയ്ത്പെട്ടിയിലാക്കിയിടത്താണ്മാറ്റം സംഭവിച്ചതെന്നാണ് നിഗമനം.
പെട്ടിയുടെ പുറത്ത് രേഖപ്പെടുത്തിയിരുന്ന മേൽവിലാസവും പാസ്പോർട്ട് നമ്പരുമെല്ലാം റഫീഖിന്റേതായിരുന്നു. പെട്ടി തുറന്നപ്പോളാണ് യുവതിയുടേതാണെന്ന് മനസിലായത്.
മൃതശരീരം തിരിച്ച് സൗദിയിലേക്ക് കൊണ്ടു പോയി റഫീഖിന്റെ മൃതദേഹം തിരികെ എത്തിക്കണമെങ്കിൽ ഇനി സർക്കാർ ഇടപെടലുണ്ടാവാണം എന്നാണ് റഫീഖിന്റെ കുടുംബവും പൊലീസും പറയുന്നത്. അന്യരാജ്യക്കാരിയുടെ മൃതദേഹമായതിനാൽ അത്മടക്കി കൊണ്ടുപോകുന്നതിന്നിയമതടസം ഏറെയാണെന്ന്പൊലീസ്വ്യക്തമാക്കി.