Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഡംബരകാറില്‍ കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ചു; ഒടുവില്‍ സംഭവിച്ചതോ?

ആഡംബരകാറില്‍ കുട്ടികളുടെ വികൃതി !

കാര്‍
, ബുധന്‍, 29 നവം‌ബര്‍ 2017 (09:42 IST)
വോള്‍വോയുടെ 45 ലക്ഷം രൂപ വിലവരുന്ന കാറിലാണ് കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ച് കളിച്ചത്.  പുതിയ എസ് 60 ക്രോസ് കണ്‍ട്രി സെഡാനില്‍ കുട്ടികള്‍ ചുമപ്പും പച്ചയും ഒക്കെ വാരിപ്പൂശുകയായിരുന്നു. ചില വിരുതന്‍മാര്‍ കാറില്‍ ഏണിയും പാമ്പും വരച്ചു. എന്നാല്‍ ചിലര്‍ പൂക്കളും വരയ്ക്കാന്‍ തുടങ്ങി. 
 
ഒടുവില്‍ അത്യാഡംബരം നിറഞ്ഞ തൂവെള്ള കാര്‍ നിറങ്ങള്‍കൊണ്ട് നിറച്ചാര്‍ത്തണിഞ്ഞു.സ്വന്തം കാറില്‍ പൊറല്‍വീണാല്‍ പൊലും ഉടമസ്ഥര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാലത്താണ് കുട്ടികള്‍ക്ക് കളിക്കാനായി വോള്‍വോ കമ്പനി ഒരു കാറു തന്നെ നല്‍കിയത്.
 
ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ബിനാലെയിലായിരുന്നു സംഭവം. കുട്ടികളുടെ കലാപരമായ ഭാവനാശേഷി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.ഇരുപതോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിൽ, ഇനി നീലക്കുറിഞ്ഞി പൂത്തിട്ടേ തിരിച്ചുള്ളു!