വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങില്ല, വാക്സിനേഷൻ പ്രവർത്തനങ്ങൾ ബലാല്‍ക്കാരമായി തടഞ്ഞാൽ കർശന നടപടി: കെകെ ശൈലജ
വാക്‌സിൻ വിരുദ്ധരുടെ താത്പര്യങ്ങൾക്ക് വഴങ്ങില്ല, തടഞ്ഞാൽ കർശന നടപടിയെന്നും മന്ത്രി
സംസ്ഥാനത്ത് മീസിൽസ് - റൂബെല്ല വാക്സിനേഷനെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ സര്‍ക്കാര്‍ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ചില സ്വാർത്ഥ താല്പര്യക്കാരാണ് വാക്സിനേഷനെതിരെ നിത്യേന കുപ്രചാരണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം എടയൂരില്‍ വാക്സിനെടുക്കുന്നതിനായി വന്ന ആരോഗ്യ പ്രവർത്തകരെ ചില സാമൂഹ്യവിരുദ്ധര്‍ കൈയേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: