സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. രാജ്യതലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഒറിബ്രോയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിനോടകം തന്നെ നാലുപേര്‍ക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. വെടിവെപ്പില്‍ ആക്രമി കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. അക്രമി പത്തിലധികം തവണ വെടിയുതിര്‍ത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ദുരന്തത്തിന് പിന്നാലെ സമീപപ്രദേശത്തെ സ്‌കൂളുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.