Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരെ താലിബാന്‍ മര്‍ദ്ദിച്ചു

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരെ താലിബാന്‍ മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ഓഗസ്റ്റ് 2021 (09:22 IST)
അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരെ താലിബാന്‍ മര്‍ദ്ദിച്ചു. യുഎന്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന വാഹനം കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകവെ താലിബാന്‍ തടയുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയുമായിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഒരു ജീവനക്കാരന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും അരോപണമുണ്ട്. 
 
അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നശേഷം സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. സംഭവത്തില്‍ താലിബാനോ ഐക്യരാഷ്ട്ര സഭയോ പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ ട്രെയിനില്‍ കയറിയില്ലെന്ന സംശയത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന്റെ കാല്‍ ചതഞ്ഞു