Webdunia - Bharat's app for daily news and videos

Install App

‘കത്തിവീശി ഭീഷണിപ്പെടുത്തി, മുഖം ഇടിച്ചു തകര്‍ത്തു’; വിദ്യാര്‍ഥികളുടെ ആക്രമണം ഭയന്ന് അധ്യാപകര്‍ സമരത്തില്‍

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (13:10 IST)
വിദ്യാര്‍ഥികളുടെ ആക്രമണം രൂക്ഷമായതിനാല്‍ സ്‌കൂളില്‍ സുരക്ഷ ആവശ്യപ്പെട്ട് അധ്യാപകരുടെ പ്രതിഷേധം. ബ്രിട്ടനിലെ ഉന്നത നിലവാരമുള്ള ഒരു സ്കൂളുകളിലെ 122 അധ്യാപകരിൽ 16 പേരാണ് പ്രധാന കവാടത്തിന് മുന്നില്‍ പിക്കറ്റിങ് നടത്തിയത്.

കുട്ടികളുടെ ആക്രമണം രൂക്ഷമാണെന്നും നടപടി ആവശ്യമാണെന്നുമാണ് മാനേ‌ജ്‌മെന്റിനോടും അധികൃതരോടും അധ്യാപകര്‍ ആവശ്യപ്പെടുന്നത്. കത്തി പോലുള്ള ആയുധങ്ങളുമായിട്ടാണ് കുട്ടികള്‍ ക്ലാസില്‍ എത്തുന്നതെന്നും ആക്രമവാസനയുള്ള കുട്ടികളെ പുറത്താക്കിയ ശേഷം തിരിച്ചെടുത്തു എന്നും അധ്യാപകര്‍ ആരോപിച്ചു.

12 ഇഞ്ച് നീളമുള്ള കത്തിയുമായി ക്ലാസിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ ആണ് പുറത്താക്കിയ ശേഷം തിരിച്ചെടുത്തത്. ഒരു വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ ഒരു അധ്യാപകന്റെ ചുണ്ടിന് ഗുരുതരമായി പരുക്കേറ്റു. ഈ അധ്യാപകനും പ്രതിഷേധിക്കാന്‍ രംഗത്തുണ്ടായിരുന്നു.

‘തേഴ്സ്ഡേ ഫൈറ്റ് ഡേ’ എന്ന പേരിൽ കൂട്ടത്തല്ല് നടക്കുന്ന വ്യാഴാഴ്‌ച ദിവസമാണ് സ്‌കൂളില്‍ കൂടുതല്‍ ആക്രമണം നടക്കുന്നത്. ഉച്ചത്തിൽ അലറി ചീറിപ്പാഞ്ഞു വരുന്ന കുട്ടികള്‍ ഇടിച്ചു തെറിപ്പിക്കുമെന്നും തരം കിട്ടിയാല്‍ മുഖം ഇടിച്ചു തകര്‍ക്കുമെന്നും അധ്യാപകര്‍ പറഞ്ഞു.

അധ്യാപകരുടെ ആരോപണം തെറ്റാണെന്നും സ്‌കൂള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാനേജ്‌മെന്റ് പറഞ്ഞു. നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മൂന്നിന് വീണ്ടും സമരം നടത്തുമെന്നും അധ്യാപകർ മുന്നറിയിപ്പ് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

അടുത്ത ലേഖനം
Show comments