Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളില്‍ റാഗിങ്ങ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർഥിയുടെ ക‍ർണപടം പൊട്ടി - പൊലീസ് കേസെടുത്തു

സ്‌കൂളില്‍ റാഗിങ്ങ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർഥിയുടെ ക‍ർണപടം പൊട്ടി - പൊലീസ് കേസെടുത്തു
കോഴിക്കോട് , ബുധന്‍, 12 ജൂണ്‍ 2019 (17:42 IST)
റാഗിങ്ങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് വൺ വിദ്യാർഥിയുടെ ചെവിയുടെ കർണപടം പൊട്ടി. കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയായ ഹാഫിസ് അലിക്കാണ്(16) സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

വിദ്യാര്‍ഥിക്ക് കേൾവിക്കുറവുണ്ടെന്നും തോളിലും ശരീരത്തും പരുക്കേറ്റുവെന്നും ഡോക്‍ടര്‍ വ്യക്തമാക്കി. വിദ്യാര്‍ഥി നാല്‍കിയ പരാതി പൊലീസിന് കൈമാറിയെന്ന് പ്രിന്‍‌സിപ്പല്‍ അറിയിച്ചു.

സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് നൊച്ചാട് ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർഥി പരാതി നൽകിയിരിക്കുന്നത്. ഹാഫിസിനെ കോഴിക്കോട്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ വജ്രായുധം? ആസിഫ് അലി ഞായറാഴ്ച കളത്തിലിറങ്ങും!