Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴയിൽ നീന്തുന്നതിനിടെ തലച്ചോറിലേക്ക് മാരകമായ അമീബ പ്രവേശിച്ചു, 10വയസുകാരിക്ക് ദാരുണ അന്ത്യം

പുഴയിൽ നീന്തുന്നതിനിടെ തലച്ചോറിലേക്ക് മാരകമായ അമീബ പ്രവേശിച്ചു, 10വയസുകാരിക്ക് ദാരുണ അന്ത്യം
, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (11:06 IST)
ടെക്‌സാസ്: തലച്ചോറിൽ മാരകമായ അമീബ ബാധയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു, ലിലി അവാന്റെ എന്ന പത്തുവയസുകാരിയാണ് തലച്ചോറിൽ അമീബ പ്രവേശിച്ചതിനെ തുടർന്ന് മരിച്ചത്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. നെയ്‌ഗ്ലോറിയ ഫൗലേറി എന്ന അമീബ 10 വയസുകാരിയുടെ തലച്ചോറിലെത്തിയതാണ് മരണകാരണം.
 
സെപ്തംബർ രണ്ടിന് അവധി ആഘോഷിക്കുന്നതിനിടെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്നി തടാകത്തിലും, ബ്രസോസ് പുഴയിലും ലിലി നീന്തിക്കുളിച്ചിരുന്നു. ഇവിടെ നിന്നുമാകാം അമീബ ശരീരത്തിൽ പ്രവേശിച്ചത് എന്നാണ് ഡോക്ടർമാരുടെ അനുമാനം. എന്നാൽ ചെറു ചൂടുള്ള ശുദ്ധ ജലത്തിൽ കാണപ്പെടുന്ന ഈ അമീബകൾ പുഴയിൽനിന്നു ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യത കുറവാണ് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. സെപ്തംബർ എട്ടിന് രാത്രി ലിലിക്ക് കടുത്ത തലവേദനയും പനിയും തുടങ്ങിയതോടെ ആശുപത്രിയിൽ ചികിത്സക്കെത്തിക്കുകയായിരുന്നു. 
 
വൈറൽ ഫീവർ എന്നു കരുതിയാണ് ആദ്യം ചികിത്സ ആരംഭിച്ചത്. പിന്നീട് സ്ഥിതി വശളായതോടെ കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് അമീബയുടെ സാനിധ്യം കണ്ടെത്തിയത്. മരുന്ന് നൽകി കോമയിലാക്കിയാണ് പെൺക്കുട്ടിക്ക് ചികിത്സ നൽകിയിരുന്നത്. ശരിരത്തിൽ പ്രവേശിച്ച് 18 ദിവസത്തിനുള്ളിൽ മരണകാരിയാകുന്ന അമീബയാണ് നെയ്‌ഗ്ലോറിയ ഫൗലേറി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ ധനസഹായമെത്തി, കവളപ്പാറയെ ചേർത്ത് പിടിച്ചവർക്ക് നന്ദി: അച്ഛനും അമ്മയും നഷ്ടമായ ദുഃഖത്തിലും ധനസഹായത്തിൽ നിന്നും ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി സുമോദ്