ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു, നഷ്ടമായത് 14 വർഷം കാത്തിരുന്ന് ജനിച്ച് കണ്മണി

ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (10:38 IST)
കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരി മരിച്ചു. പള്ളിക്കുറുപ്പ് മാങ്ങോട്ടിലുള്ള വീട്ടിലാണ് സംഭവം. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരിച്ചത്.
 
വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിനെയാണ് ഒരു നിമിഷത്തെ അശ്രദ്ധ മൂലം മാതാപിതാക്കൾക്ക് നഷ്ടമായിരിക്കുന്നത്. 
 
പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീന്‍. 2004ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനം‘; അമിത് ഷായുടെ ‘ഒരു രാജ്യം, ഒരു ഭാഷ’ തീരുമാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി