Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്ത് ചൈന: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിലെ പ്രധാന ഇടനാഴിയായ ഇത് അഫ്ഗാനിസ്ഥാനിലേക്കും നീട്ടുന്നതിലൂടെ ചൈനയ്ക്ക് കൂടുതല്‍ സ്വാധിനം ലഭിക്കും.

China joins hands with Afghanistan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 30 മെയ് 2025 (12:12 IST)
അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്ത് ചൈന. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് 3 രാജ്യങ്ങളും കരാറിലെത്തി. ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിലെ പ്രധാന ഇടനാഴിയായ ഇത് അഫ്ഗാനിസ്ഥാനിലേക്കും നീട്ടുന്നതിലൂടെ ചൈനയ്ക്ക് കൂടുതല്‍ സ്വാധിനം ലഭിക്കും. 
 
അതേസമയം പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ -പാക്ക് ബന്ധം കൂടുതല്‍ വഷളായ സമയത്താണ് അഫ്ഗാനിസ്ഥാനും പദ്ധതിയുടെ ഭാഗമാകുന്നത്. 2015 ലാണ് ചൈന -പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ വികസനത്തിന് തുടക്കം കുറിച്ചത്.
 
നേരത്തെയും ഈ പദ്ധതി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈന പദ്ധതി ഇട്ടിരുന്നു. അപ്പോഴൊന്നും അനുകൂല മറുപടിയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ താലിബാന്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി ശശി തരൂര്‍