Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയെ വിറപ്പിച്ച് വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5000 ഏക്കർ കത്തിയമർന്നു

അമേരിക്കയെ വിറപ്പിച്ച് വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ 5000 ഏക്കർ കത്തിയമർന്നു

നിഹാരിക കെ.എസ്

, വ്യാഴം, 23 ജനുവരി 2025 (10:35 IST)
അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. 
 
ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലുണ്ട്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. നേരത്തെ ഉണ്ടായ കാട്ടുതീയിൽ നിന്ന് എല്ലാം പൂർവ സ്ഥിതിയിലേക്ക് മാറുന്നതിനിടയിലാണ് ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ ഉണ്ടായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Donald Trump: 'യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍..!'; റഷ്യയ്ക്കു ട്രംപിന്റെ താക്കീത്