ടൈഗര്‍ കൊതുകിന്റെ കടിയേറ്റ് കോമയിലായ 27കാരന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ വേണ്ടിവന്നത് 30 ശസ്ത്രക്രിയകള്‍. ജര്‍മ്മനിയിലെ റോഡര്‍മാര്‍ക്കിലാണ് സംഭവം. റോഷാക് എന്ന യുവാവിനാണ് കടിയേറ്റത്. കൊതുകിന്റെ കടിയേറ്റ് രക്തത്തില്‍ വിഷബാധയുണ്ടായതോടെ നാലാഴ്ചയാണ് യുവാവ് അബോധാവസ്ഥയില്‍ കിടന്നത്. കരള്‍, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളെ വിഷാംശം ബാധിച്ചു. കാലിന്റെ നിറമാറുകയും പനി ബാധിക്കുകയും ചെയ്തു. ഏഷ്യന്‍ ടൈഗര്‍ കൊതുകാണ് റോഷകിനെ കടിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവന്ന് റോഷക്കിന് പൊതുസമൂഹത്തോട് ഒന്നേ പറയാനുള്ളൂ കൊതുകിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണം.