Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്‌കി

ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെയാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 15 ജൂലൈ 2025 (13:44 IST)
റഷ്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ സെലന്‍സ്‌കി. ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെയാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക യുദ്ധോപകരണങ്ങള്‍ യുക്രെയിനിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി പറഞ്ഞു.
 
കീവിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുകയാണ്. യുദ്ധം അവസാനിക്കാത്തത് റഷ്യ കാരണമാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. ശക്തിയിലൂടെ മാത്രമേ സമാധാനം നേടിയെടുക്കാന്‍ കഴിയു. റഷ്യയുടെ സഹായം നിര്‍ത്തലാക്കണം. ഇറാനുമായും ഉത്തരകൊറിയയുമായും റഷ്യ തുടരുന്ന ബന്ധം ഇല്ലാതാക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.
 
അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു. ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനാണ് പരിക്കേറ്റത്. ഇറാന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂണ്‍ 16നുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് ചെറിയ പരിക്കേറ്റത്. ഇറാന്റെ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം.
 
ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്. യോഗത്തില്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കെട്ടിടത്തിന് അകത്തേക്കോ പുറത്തേക്കോ പോകാന്‍ സാധിക്കാത്ത രീതിയില്‍ വായുപ്രവാഹം തടഞ്ഞ് വിഷപുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയിട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karkadakam: നാളെ കര്‍ക്കടക സംക്രാന്തി